- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പുരില്‍ സി.ആര്‍.പി.എഫ്. ക്യാംപില്‍ ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
മണിപ്പുരില്‍ സി.ആര്‍.പി.എഫ്. ക്യാംപില്‍ ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പുരില്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള സേനയുടെ ക്യാംപിലാണ് സംഭവം. തന്റെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചാണ് ജവാന്‍ ക്യാംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സി.ആര്‍.പി.എഫ്. സേനയുടെ 120-ാം ബറ്റാലിയനിലെ ജവാന്മാരാണ് മരിച്ചതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഇംഫാലിലെ റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു
Next Story