- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ വഴികളും മഹാകുംഭത്തിലേക്ക് നയിക്കുന്നു'; ത്രിവേണീസംഗമത്തില്‍ പുണ്യ സ്നാനം നടത്തി പ്രീതി സിന്റയും കത്രീന കൈഫും
ത്രിവേണീസംഗമത്തില്‍ സ്നാനം ചെയ്ത് അക്ഷയ് കുമാര്‍
ലഖ്നൗ: പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്കെത്തി നടന്‍ അക്ഷയ് കുമാര്‍. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം പ്രയാഗ്രാജിലെത്തിയത്. ത്രിവേണീസംഗമത്തില്‍ സ്നാനം നടത്തിയ അദ്ദേഹം പ്രയാഗ്രാജിലെ സജ്ജീകരണങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദിയറിയിച്ചു.
2019ല്‍ താരം കുംഭമളയ്ക്കെത്തിയിരുന്നെന്നും എന്നാല്‍ ഇത്തവണ ക്രമീകരണങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
2019-ലെ കുംഭമേള എനിക്കോര്‍മയുണ്ട്. ആളുകള്‍ക്ക് അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ ഒരുപാട് ആളുകള്‍ വരുന്നു. അംബാനി, അദാനി, ഒരുപാട് അഭിനേതാക്കള്‍ എല്ലാം വന്നു. വളരെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണത്തേത്.
എല്ലാവരേയും പരിചരിച്ച പോലീസുകാര്‍ക്കും മറ്റ് ജീവനക്കാക്കും കൂപ്പുകൈ. ഇവിടെ നല്ല സജ്ജീകരണമൊരുക്കിയ മുഖ്യമന്ത്രി യോഗിജിക്ക് ഞാന്‍ നന്ദി പറയുന്നു, അക്ഷയ് കുമാര്‍ പറഞ്ഞു.
മഹാകുംഭ മേളയില്‍ പങ്കെടുത്ത് ബോളിവുഡ് താരം പ്രീതി സിന്റയും പുണ്യ സ്നാനം നടത്തി. കുംഭമേളയില്‍ എത്തിയതിന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു.
'എല്ലാ വഴികളും മഹാകുംഭത്തിലേക്ക് നയിക്കുന്നു... സത്യം ശിവം സുന്ദരം', പ്രീതി സിന്റ ചിത്രത്തിനൊപ്പം കുറിച്ചു. പ്രീതി സിന്റയ്‌ക്കൊപ്പം വീണ കൗശലിനൊപ്പം കത്രീന കൈഫും മഹാകുംഭമേളക്കെത്തി. പിങ്ക് നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് കത്രീന എത്തിയത്. സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവരുമൊത്തുള്ള ചിത്രമാണ് താരം പങ്കിട്ടത്.
ബോളിവുഡില്‍ നിന്നു സോണാലി ബെന്ദ്രെ, വിദ്യുത് ജംവാള്‍, ബോണി കപൂര്‍, വിക്കി കൗശല്‍, തമന്ന ഭാട്ടിയ, നിമ്രത് കൗര്‍, ചന്ദന്‍ റോയ് സന്യ എന്നിവരും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.