- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജില്‍ എക്‌സറേ സ്‌കാന്‍ നടത്തിയപ്പോള്‍ സംശയം; മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നപ്പോള്‍ ശബ്ദം; ഈന്തപ്പഴത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; യാത്രക്കാരന് പിടിയില്‍
ഈന്തപ്പഴത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; യാത്രക്കാരന് പിടിയില്‍
ന്യൂഡല്‍ഹി: ഈന്തപഴത്തിനുള്ളില്‍ വെച്ച് സ്വര്‍ണം കടത്താനന്‍ ശ്രമിച്ചയാളെ പിടികൂടി. ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ യാത്രക്കാരനെയാണ് പിടികൂടിയത്. ഈന്തപഴത്തിനുള്ളില്‍ കുരുവിന് പകരം കൃത്യമായി മുറിച്ച് നിറച്ചിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
172 ഗ്രാം സ്വര്‍ണമാണ് സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ 56 കാരനില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതിയായ യാത്രക്കാരന്റെ ലഗേജില്‍ എക്‌സറേ സ്‌കാന്‍ നടത്തിയപ്പോള്‍ തന്നെ സംശയാസ്പദമായ തരത്തില്‍ ഒരു വസ്തുവുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലഗേജ് ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന് പോയപ്പോളുണ്ടായ ശബ്ദം ഈ സംശയം കൂടുതല്‍ ബലപ്പെടുത്തി.
പിന്നാലെ ഇയാളുടെ ലഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കവറില്‍ കെട്ടിയ നിലയില്‍ ഈന്തപഴം കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണം ചെറിയ കഷണങ്ങളായി മുറിച്ച് നിറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.