- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ജംഗിള്‍ സഫാരി പാര്‍ക്കും സന്ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ജംഗിള്‍ സഫാരി പാര്‍ക്കും സന്ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഗുജറാത്ത്: നര്‍മദ ജില്ലയിലെ ഏക്താ നഗറിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ജംഗിള്‍ സഫാരി പാര്‍ക്കും സന്ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, സംസ്ഥാന പ്രോട്ടോകോള്‍ മന്ത്രി ജഗദീഷ് വിശ്വകര്‍മ എന്നിവരും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
വിന്ധ്യാചല്‍ സത്പുര മലനിരകള്‍ക്കിടയിലെ എഞ്ചിനീയറിങ് അത്ഭുതമായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ മഹത്വം രാഷ്ട്രപതി വീക്ഷിച്ചുവെന്ന് ഗുജറാത്ത് സി.എം.ഒയുടെ പ്രസ്താവനയില്‍ പറയുന്നു. അണക്കെട്ടിന്റെ നിര്‍മാണ സമയത്ത് നേരിട്ട വെല്ലുവിളികള്‍, അതിന്റെ വിശാലമായ ജലസംഭരണത്തിന്റെ പ്രാധാന്യം, വിപുലമായ കനാല്‍ ശൃംഖല എന്നിവയെക്കുറിച്ചും രാഷ്ട്രപതിയോട് അധികൃതര്‍ വിശദീകരിച്ചു.
ഗുജറാത്തിനും ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ക്കും അണക്കെട്ട് കൊണ്ടുവന്ന നേട്ടങ്ങളെക്കുറിച്ചും പൗരന്മാരില്‍ അത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗത്തിന്റെ മാനേജിങ് ഡയറക്ടര്‍ മുകേഷ് പുരി രാഷ്ട്രപതിയോടും ഗവര്‍ണര്‍ണറോടും വിശദീകരിച്ചു.
ജംഗിള്‍ സഫാരി പാര്‍ക്കിലെ പക്ഷിക്കൂടില്‍ ജാഗ്വാര്‍, ഏഷ്യന്‍ സിംഹം, ബംഗാള്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വിവിധ മൃഗങ്ങളെയും ലോകമെമ്പാടുമുള്ള വിവിധ ഇനങ്ങളില്‍പ്പെട്ട പക്ഷികളെയും രാഷ്ട്രപതി വീക്ഷിച്ചു.
പാര്‍ക്കിന്റെ വിദ്യാഭ്യാസ ഓഫിസര്‍ ശശികാന്ത് ശര്‍മ പാര്‍ക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കി. സന്ദര്‍ശന വേളയില്‍ എസ്.ഒ.യു സി.ഇ.ഒ അഗ്‌നീശ്വര്‍ വ്യാസ്, ജംഗിള്‍ സഫാരി ഡയറക്ടര്‍ ബിപുല്‍ ചക്രവര്‍ത്തി, തുടങ്ങിയവരും സന്നിഹിതരായിരുന്നു