- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ ഭാര്യയുടെ വ്യാപാര സംരംഭത്തിന് ആശംസകളുമായി ഋത്വിക് റോഷന്‍
മുന്‍ ഭാര്യയുടെ വ്യാപാര സംരംഭത്തിന് ആശംസകളുമായി ഋത്വിക് റോഷന്‍
ഹൈദരാബാദ്: മുന്‍ ഭാര്യയുടെ വ്യാപാര സംരംഭത്തിന് ആശംസകളുമായി ബോളിവുഡ് നടന്‍ ഋത്വിക് റോഷന്‍. 10 വര്‍ഷം മുമ്പാണ് നടന്‍ ഋത്വിക് റോഷനും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാനും വേര്‍പിരിഞ്ഞിയുന്നത്. ഇരുവരും ചില പ്രത്യേക പരിപാടികളിലും ആഘോഷങ്ങളിലും പരസ്പരം കണ്ടുമുട്ടാറുണ്ട്. അടുത്തിടെ, ഹൈദരാബാദില്‍ സുസൈന്‍ തന്റെ ഇന്റീരിയര്‍ ഡിസൈന്‍ സംരംഭമായ 'ദി ചാര്‍ക്കോള്‍ പ്രോജക്റ്റ്' വിപുലീകരിച്ചതിന്റെ ഉദ്ഘാടന പരിപാടിയില്‍ ഋത്വിക്കും പങ്കെടുത്തിരുന്നു.
ആഘോഷ പരിപാടിയില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചിത്രത്തില്‍, ഋത്വിക് റോഷന്‍ സുസൈന്‍ ഖാനും അവരുടെ സുഹൃത്ത് അര്‍സ്ലാന്‍ ഗോണിക്കുമൊപ്പം നില്‍ക്കുന്നത് കാണാം. മകന്‍ ഹൃദാനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
നേരത്തെ, അര്‍സ്ലാന്‍ ഗോണി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുസെനെ അഭിനന്ദിച്ചുകൊണ്ടു ഒരു റീല്‍ പങ്കുവെച്ചിരുന്നു. സുസൈന്റെ നേട്ടത്തില്‍ അഭിമാനം തോന്നുന്നുവെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ കഠിനാധ്വാനം കണ്ടതാണെന്നും അര്‍സ്ലാന്‍ പറഞ്ഞു.
അതേസമയം, ഹൃത്വിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമായ 'സിന്ദഗി നാ മിലേഗി ദൊബാര'യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.