- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണകാലത്തെ മദ്യനയം; മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി
മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ്
റായ്പുര്‍: ഛത്തീസ്ഗഡിലെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെയും മകന്‍ ചൈതന്യ ബാഗേലിന്റെയും വസതിയിലടക്കം 14 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. തന്റെയും കുടുബാംഗങ്ങളുടെ അടക്കം വീടുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 33 ലക്ഷം രൂപ ഇഡി കൊണ്ടുപോയെന്നും കൃഷിയില്‍ നിന്നടക്കമുള്ള വരുമാനമാണിതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. പണം സംബന്ധിച്ച കണക്ക് ഇഡിക്ക് നല്‍കുമെന്നും ബാഗേല്‍ വ്യക്തമാക്കി. റെയിഡിനിടെ നോട്ടെണ്ണുന്ന യന്ത്രം ബാഗേലിന്റെ മകന്റെ വീട്ടിലേക്ക് ഇഡി എത്തിച്ചിരുന്നു. രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് ബാഗേല്‍ ആരോപിച്ചു. ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ് കാലത്ത് നടപ്പാക്കിയ മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ പരിശോധന.