- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ണ്ണപ്പൊടികള്‍ ദേഹത്ത് എറിയരുതെന്ന് 25കാരന്; കലിപൂണ്ട് 25കാരനെ കഴുത്ത് ഞെരിച്ച് കൊന്ന് മൂന്നംഗ സംഘം
വര്‍ണ്ണപ്പൊടികള്‍ ദേഹത്ത് എറിയരുതെന്ന് 25കാരന്; കലിപൂണ്ട് 25കാരനെ കഴുത്ത് ഞെരിച്ച് കൊന്ന് മൂന്നംഗ സംഘം
ജയ്പൂര്‍: ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ആഘോഷത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്ന 25കാരനായ ഹന്‍സ് രാജ് ആണ് ലൈബ്രറിയില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ലൈബ്രറിയില്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികള്‍. എന്നാല്‍ തന്റെ ദേഹത്ത് വര്‍ണപ്പൊടികള്‍ വിതറരുതെന്ന് ഹന്‍സ് രാജ് പറഞ്ഞു. വര്‍ണ്ണപ്പൊടികള്‍ എറിയുന്നതില്‍ നിന്നും മൂന്നു പേരെയും തടഞ്ഞ ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
Next Story