- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയൂര്‍ വിഹാറിലെ ക്രൈസ്തവ ദേവാലയത്തിനുനേരെ ആക്രമണത്തില്‍ അന്വേഷണം ഊര്‍ജ്ജിതം; പ്രതിയെ തിരിച്ചറിഞ്ഞില്ല
ന്യൂഡല്‍ഹി: മയൂര്‍ വിഹാറിലെ ക്രൈസ്തവ ദേവാലയത്തിനുനേരെ ആക്രമണത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. ബൈക്കിലെത്തിയയാള്‍ രൂപക്കൂട് എറിഞ്ഞു തകര്‍ത്തു. നേരെ ഇഷ്ടിക എറിയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
മയൂര്‍ വിഹാറിലെ ഫേസ്-1 പ്രതാപ് നഗറിലെ സെന്റ് മേരീസ് പള്ളിക്കുനേരെ ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായത്. ഇഷ്ടിക കൊണ്ടുള്ള ഏറില്‍ രൂപക്കൂടിന്റെ ചില്ല് തകര്‍ന്നു. ഇതേതുടര്‍ന്ന് മാതാവിന്റെ രൂപം മറ്റൊരിടത്തേക്ക് മാറ്റി. പള്ളി അധികൃതരെത്തി പുതിയ ചില്ല് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
ബൈക്കിലെത്തിയയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാല്‍ ഇയാളെ അറിയില്ലെന്നുമാണ് പള്ളക്കുസമീപത്തെ കച്ചവടക്കാര്‍ പറയുന്നത്.
Next Story