- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെയുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ കേദാര്‍ ജാദവ് അംഗത്വം സ്വീകരിച്ചു.
ഇന്ത്യന്‍ ടീമിലെ മധ്യനിര ബാറ്ററും ഓഫ് സ്പിന്നറുമായിരുന്ന 39കാരനായ താരം 2024 ജൂണില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 73 ഏകദിന മത്സരങ്ങള്‍ കളിച്ച ജാദവ് 42.09 ശരാശരിയില്‍ 1389 റണ്‍സ് നേടിയിട്ടുണ്ട്. 27 വിക്കറ്റുകളും സ്വന്തമാക്കി. 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 46.01 ശരാശരിയില്‍ 5154 റണ്‍സ് നേടിയിട്ടുണ്ട്.
2017ല്‍ പൂനെയില്‍ ഇംഗ്ലണ്ടിനെതിരെ 76 പന്തില്‍ 120 റണ്‍സ് നേടിയതും വിരാട് കോഹ്ലിയുമായി 200 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ഐ.പി.എല്ലില്‍, സി.എസ്.കെ, ആര്‍.സി.ബി, ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.