ചണ്ഡീഗഢ്: പഞ്ചാബിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മനോരഞ്ജന്‍ കാലിയയുടെ വീടിനു നേര്‍ക്ക് ബോംബാക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയുടെ സംസ്ഥാനത്തെ സാമുദായിക സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണം എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്‌ണോയിയുമായി അടുത്ത ബന്ധമുള്ള സീഷാന്‍ അക്തറാണ് ആക്രമണത്തിന്റെ ആസൂത്രകന്‍ എന്നാണ് പൊലീസ് പറയുന്നത്. എന്‍.സി.പി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലും അക്തര്‍ പ്രതിയാണ്.

പഞ്ചാബില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെങ്കിലും ഇത്തരത്തില്‍ ഗ്രനേഡുപയോഗിച്ചുള്ള ആക്രമണം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും ഗ്രനേഡുകള്‍ കളിപ്പാട്ടകടകളില്‍പ്പോലും സുലഭമായി ലഭിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി രണ്‍വീത് മിട്ടു അഭിപ്രായപ്പെട്ടു. പഞ്ചാബ് ഗവണ്‍മെന്റിനെ വിമര്‍ശിച്ച അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന നില നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അഭിപ്രയപ്പെട്ടു.