- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടപടി തുടരുന്നു; രണ്ട് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്ത് സൈന്യം
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടപടി തുടരുന്നു; രണ്ട് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്ത് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തു. ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തുന്ന പുല്‍വാമ സ്വദേശികളായ അഹ്‌സാനുല്‍ ഹഖ്, ഹാരിസ് അഹ്‌മദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകള്‍ ഇന്നലെ തകര്‍ത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത്. ഇന്നലെ ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.
Next Story