- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ 22കാരന് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ 22കാരന് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊല്‍ക്കത്ത: ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആസിഫ് ഖമര്‍ (22) ആണ് മരിച്ചത്. ബിഹാര്‍ ഷിയോഹര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ഐ.ഐ.ടിയിലെ മദന്‍ മോഹന്‍ മാളവ്യ ഹോസ്റ്റലിലെ എസ്.ഡി.എസ് ബ്ലോക്കിലാണ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ആസിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ പൊലീസ് എത്തി വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ അടുത്തിടെയുണ്ടായ മൂന്നാമത്തെ ആത്മഹത്യയാണിത്. ഏപ്രിലില്‍ ഒരു നാലാംവര്‍ഷ വിദ്യാര്‍ഥിയും ജനുവരിയില്‍ ഒരു മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.