- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം; 25 പേര്‍ക്ക് പരിക്ക്
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം; 25 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം നടന്നത്.
ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പ്രദേശവാസികളും സിആര്‍പിഎഫ് ജവാന്മാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘാനി സ്വദേശിയായ മൊഹദ് മജീദ് (45), കസ്ബ്ലാരി സ്വദേശി നൂര്‍ ഹുസൈന്‍ (60) എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ ഒമ്പതുപേരില്‍ അഞ്ചുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി മെന്ദര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അഷ്ഫാഖ് ചൗധരി അറിയിച്ചു.