- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ്
അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്ന ഹോള്‍സെയില്‍, റീട്ടെയില്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
'രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ കരുതല്‍ ശേഖരമുണ്ട്. ക്ഷാമമുണ്ടാകുമെന്ന് ആശങ്ക പരത്തുന്ന തെറ്റായ സന്ദേശങ്ങള്‍ വിശ്വസിക്കരുത്. ഉപഭോക്താക്കള്‍ ആവശ്യത്തിലധികം വാങ്ങിക്കൂട്ടിവെക്കേണ്ടതില്ല.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇത്തരം പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിന്റെ ആവശ്യമില്ല.' -മന്ത്രി കൂട്ടിച്ചേര്‍ത്തു.