- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88. 39 വിജയശതമാനം; ഏറ്റവും കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയില്‍; രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖല
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാന്‍ സാധിക്കും.
ഫെബ്രുവരി 15നും ഏപ്രില്‍ 4നും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്.
2025 സിബിഎസ്ഇ പ്ലസ് ടു ഫലം അറിയാന്‍
results.cbse.nic.in അല്ലെങ്കില്‍ cbseresults.nic.in സന്ദര്‍ശിക്കുക
'CBSE 10th Results 2025' അല്ലെങ്കില്‍ 'CBSE 12th Results 2025' എന്നതില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ റോള്‍ നമ്പര്‍, ജനനത്തീയതി, സുരക്ഷാ പിന്‍ എന്നിവ നല്‍കുക
ഫലം കാണുന്നതിന് 'Sumit' ക്ലിക്ക് ചെയ്യുക
താത്കാലിക മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക