- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ മൂന്ന് ഭീകരര്‍ പിടിയില്‍; പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു; പിടിയിലായത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവര്‍
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ മൂന്ന് ഭീകരര്‍ പിടിയില്‍
ബുധ്ഗാം: ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. പിടിയിലായത് 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവര്‍. ഭീകരരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. 2020 ല്‍ പാകിസ്ഥാനിലേക്ക് കടന്ന് പിന്നീട് ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന ഭീകരനാണ്. ആബിദ് ഖയൂം നിലവില്‍ പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ബുദ്ഗാം ജില്ലയിലെ നര്‍ബല്‍-മഗം പ്രദേശത്ത് പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിലും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നതിലും ഇയാള്‍ പങ്കാളിയാണ്.
അറസ്റ്റിലായവര്‍ ആബിദ് ഖയൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍. അതേസമയം ജമ്മുകശ്മീരില്‍ രണ്ട് ദിവസത്തിനിടെ ആറ് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോവുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.
പഹല്‍ഗാം ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി. വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂന്ന് ഭീകരരെ വധിച്ചു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള മൂന്ന് ഭീകകരെയും സൈന്യം വധിച്ചു. വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണ്.