- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസിയാബാദില്‍ കൊടുങ്കാറ്റും ശക്തമായ മഴയും; എ സി പി ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു
എ സി പി ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു
ഗാസിയബാദ്: യുപി ഗാസിയാബാദില്‍ ശക്തമായ മഴയും കൊടുങ്കാറ്റും. എ സി പി ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. യുപി ഗാസിയാബാദിലാണ് അപകടം നടന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയാണ് മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവം നടക്കുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉറങ്ങുകയായിരുന്നു. ശക്തമായ കാറ്റിലാണ് ഓഫീസ് മേല്‍ക്കൂര തകര്‍ന്നുവീണത്.
എസിപി അങ്കുര്‍ വിഹാര്‍ ഓഫീസിലെ ക്ലാര്‍ക്കായിരുന്ന 58 കാരനായ സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്ര രാത്രിയില്‍ ഓഫീസില്‍ ഉറങ്ങുമ്പോള്‍ സീലിംഗിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയില്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും പെയ്തു. കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, മരങ്ങള്‍ കടപുഴകി വീണു. മഴ ജനജീവിതത്തെ ബാധിച്ചു. നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി എഎന്‍ഐ പറയുന്നു.
മോത്തി ബാഗ്, മിന്റോ റോഡ്, ഐടിഒ, ധൗള കുവാന്‍, ഡല്‍ഹി കന്റോണ്‍മെന്റ്, ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, ചാണക്യപുരി എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായി.