- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും പോറ്റാന്‍ മോഷണം തൊഴിലാക്കി; 36കാരന് അറസ്റ്റില്‍
മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും പോറ്റാന്‍ മോഷണം തൊഴിലാക്കി; 36കാരന് അറസ്റ്റില്‍
ബംഗളൂരു: മൂന്നു ഭാര്യമാരെയും ഒമ്പതുമക്കളെയും സംരക്ഷിക്കാന്‍ മോഷണം തൊഴിലാക്കിയ 36കാരന് അറസ്റ്റില്‍. ബാബാജാന് ആണ് മോഷ്ടിച്ച ആഭരണങ്ങളുമായി ബംഗളുരു പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 188 ഗ്രാം സ്വര്‍ണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പിടിച്ചെടുത്തു. സംഭവത്തില്‍ ബംഗളൂരു പൊലീസ് കേസെടുത്തു.
കുടുംബം പോറ്റാനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും നന്നായി നോക്കിയിരുന്നു യുവാവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇതടക്കം എട്ടു മോഷണക്കേസുകളാണ് പൊലീസ് തീര്‍പ്പാക്കിയത്.
Next Story