- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു; നാലുപേരെ രക്ഷിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍
വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു
ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കാണാതായതായാണ് വിവരം. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്നലെ രാത്രി വടക്കന്‍ സിക്കിമില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്.
സൈനികര്‍ക്ക് പുറമെ കൂടുതല്‍ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ചഹ്‌തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞുവീണു. നേരിയ പരിക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തിയെന്നും മൂന്നു സൈനികരുടെ മൃതദേഹവും കണ്ടെടുത്തുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ ആറു സൈനികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Next Story