- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ പത്തുമണിയോടെ ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13ലെ കെട്ടിടത്തിലാണ് സംഭവം. രക്ഷപ്പെടാനായി ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ പിതാവിനും രണ്ടുമക്കള്‍ക്കും ദാരുണാന്ത്യം. രക്ഷപ്പെടാനായി രണ്ട് കുട്ടികളാണ് ആദ്യം താഴേക്ക് ചാടിയത്. തുടര്‍ന്ന് പിതാവ് യാഷ് യാദവും താഴേക്ക് ചാടി. ഗുതരമായി പരിക്കേറ്റ ഇവരെ അഗ്നിശമനസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെട്ടിടത്തില്‍ കുടുങ്ങിയ യാദവിന്റെ ഭാര്യയെയും മൂത്തമകനെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമനസേനയുടെ എട്ടുയൂണിറ്റുകളാണ് എത്തിയത്. തീപിടിച്ചതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Next Story