- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തര്‍ പ്രദേശില്‍ 60244 പേര്‍ക്ക് പൊലീസ് കോണ്‍സ്റ്റബിളായി നിയമന ഉത്തരവ് കൈമാറി യോഗി സര്‍ക്കാര്‍
ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ പൊലീസ് നിയമനം നടത്തിയ സംസ്ഥാനമായി ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 60,244 പേര്‍ക്ക് പൊലീസ് കോണ്‍സ്റ്റബിളായി നിയമന ഉത്തരവ് കൈമാറി. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരെ പൊലീസിലേക്ക് നിയമിച്ച സംസ്ഥാനമെന്ന റെക്കോഡും ഉത്തര്‍പ്രദേശ് സ്വന്തമാക്കി.
വൃന്ദാവന്‍ യോജനയുടെ ഡിഫന്‍സ് എക്‌സ്‌പോ ഗ്രൗണ്ടില്‍ വെച്ചാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 12048 പേര്‍ വനിതകളാണ്. 48 ലക്ഷം അപേക്ഷകരാണ് പോസ്റ്റിലേക്കുണ്ടായിരുന്നത്. അവരില്‍ നിന്ന് 48196 പുരുഷന്‍മാരും 12048 വനിതകളും തിരഞ്ഞെടുക്കപ്പെട്ടു.
Next Story