ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം അടിയന്തരമായി നാഗ് പുരില്‍ ലാന്‍ഡ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ പരിശോധനകള്‍ നടക്കുകയാണ്. ഭീഷണി വ്യാജമെന്നാണ് സംശയം.