ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ ഉദ്ധംപൂരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സ്ഥലത്ത് ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന്റെ സംശയം. പ്രദേശം വളഞ്ഞ് ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. എന്നാല്‍ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാവിലെ എട്ടരയോടെയാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.