- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട്
ഡല്‍ഹിയില്‍ കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മഴ ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപെട്ടതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വെള്ളക്കെട്ട് കാരണം ദുര്‍ബലമായ സ്ഥലങ്ങളിലെ അണ്ടര്‍പാസുകള്‍ താല്‍ക്കാലികമായി അടച്ചേക്കാം.
ആര്‍കെ പുരം പ്രദേശത്ത് കനത്ത മഴ പെയ്തതിനാല്‍ ജനങ്ങള്‍ക്ക് ചൂടില്‍ നിന്ന് നേരിയ ആശ്വാസം ലഭിച്ചു. അടുത്ത ആഴ്ച ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 17 വരെ പരമാവധി താപനില 32-34 ഡിഗ്രിയില്‍ തുടരാനാണ് സാധ്യത.
Next Story