- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയിലെ തെരുവില്‍ ഏറ്റുമുട്ടി യൂട്യൂബര്‍മാര്‍; ഒരാള്‍ക്ക് പരിക്ക്
ഡല്‍ഹിയിലെ തെരുവില്‍ ഏറ്റുമുട്ടി യൂട്യൂബര്‍മാര്‍; ഒരാള്‍ക്ക് പരിക്ക്
ന്യൂഡഹി: സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലി തെരുവില്‍ തമ്മില്‍തല്ലി സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍. ഡഹിയിലെ തിലക് നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ദീപക് ശര്‍മയെന്ന കണ്ടന്റ് ക്രിയേറ്ററെ പ്രദീപ് ധാക്കയെന്ന മറ്റൊരു വ്‌ളോഗറും സുഹൃത്തുക്കളും ചേര്‍ന്ന് തെരുവില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദീപക് ശര്‍മ്മ സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിനെച്ചൊല്ലി പ്രദീപുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപക് ശര്‍മ്മ എത്തിയത്. ഇവിടേക്ക് പ്രദീപും സുഹൃത്തുക്കളും എത്തി. വാക്കേറ്റവും തര്‍ക്കവും ഉണ്ടായതിന് പിന്നാലെ പ്രദീപും സുഹൃത്തുക്കളും ദീപക് ശര്‍മ്മയെ റോഡില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.