- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാനയില്‍ സിപിഐ നേതാവിനെ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ട ചന്തു നായിക് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം
ഹൈദരാബാദ്: തെലുങ്കാനയില്‍ സിപിഐ നേതാവിനെ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും പ്രധാന നേതാക്കളിലൊരാളുമായ ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ മാലക്പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്കാണ് സംഭവം.
സ്വിഫ്റ്റ് കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്തു സംഭവസ്ഥലത്ത്തന്നെ മരിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story