- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം: ഒഴിവാക്കിയത് 51 ലക്ഷം വോട്ടര്‍മാരെ; സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 51 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 51 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഭരണഘടന നിര്‍ദേശിക്കുന്ന കടമയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെന്നും കോടതിയില്‍ കമ്മിഷന്‍ വാദിച്ചു.
Next Story