ലക്‌നൗ: മദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചുകയറ്റിയ സൈനിക ഉദ്യോഗസ്ഥനെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റ് കാന്റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സൈനികന്‍ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചു കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ട്രെയിന്‍ കടന്നുപോകുമ്പോള്‍ അതിന്റെ തൊട്ടടുത്തുവരെ കാര്‍ എത്തിയ ശേഷമാണ് നിന്നത്. സന്ദീപ് ദാക്ക എന്നയാളാണ് പ്ലാറ്റ്ഫോമിലൂടെ കാറോടിച്ചതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. സന്ദീപ് മദ്യലഹരിയിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാര്‍ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.