- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ നിന്നും കാണാതായി; രാജസ്ഥാനില്‍ ബധിരയും മൂകയുമായ ഏഴു വയസുകാരി ബലാത്സഗത്തിനിരയായി: അന്വേഷണം ആരംഭിച്ച് പോലിസ്
രാജസ്ഥാനില്‍ ബധിരയും മൂകയുമായ ഏഴു വയസുകാരി ബലാത്സഗത്തിനിരയായി
ജയ്പുര്‍: രാജസ്ഥാനില്‍ ബധിരയും മൂകയുമായ ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി. ജയ്പുര്‍ ജില്ലയിലെ ബന്ദികുയി എന്ന സ്ഥലത്താണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ വൈകുന്നേരത്തോടെ വീടിനടുത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
വീട്ടിലേക്ക് കൊണ്ടുവന്ന പെണ്‍കുട്ടി വേദന മൂലം അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രാത്രിയില്‍ ബന്ദികുയിയിലുള്ള ആശുപത്രിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story