- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്; മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കും
വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്
കുമളി: വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്നു. നിലവില്‍ 68.50 അടിയാണ് ഡാമിലെ ജലനിരപ്പ്. തമിഴ്നാട്ടിലെ അഞ്ച് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. അതേസമയം, അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 71 അടിയിലെത്തിയശേഷം തുറന്നാല്‍മതിയെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥര്‍. മുല്ലപ്പെരിയാറ്റില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ്‌നാട് കുറച്ചേക്കും.
തേനി ജില്ലയിലെ കനത്ത മഴയെത്തുടര്‍ന്ന് വൈഗ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. വൈഗ അണക്കെട്ടിലെ ജലസംഭരണം, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പൂര്‍ണശേഷിയിലെത്തുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാധാരണ വൈഗ അണക്കെട്ടിലേക്ക് വരുന്ന വെള്ളം 69 അടിയിലെത്തുമ്പോള്‍ ഷട്ടര്‍ തുറന്ന് നദിയിലേക്ക് തുറന്നുവിടുന്നതാണ് പതിവ്.
എന്നാല്‍, ഇത്തവണ വൈഗ അണക്കെട്ടിന്റെ പൂര്‍ണശേഷിയായ 71 അടിവരെ വെള്ളം സംഭരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വെഗ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്കെത്തിനില്‍ക്കുന്നതിനാല്‍, കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വരുംദിവസങ്ങളില്‍ കുറയ്ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റൂള്‍ കര്‍വ് പ്രകാരം 137.5 അടി വെള്ളം ഓഗസ്റ്റ് പത്തുവരെ സംഭരിക്കാം. നിലവില്‍ 134.14 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്.