- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തര്‍പ്രദേശില്‍ 30 വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഉത്തര്‍പ്രദേശില്‍ 30 വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ 30 വയസുകാരിയെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കുശിനഗര്‍ ജില്ലയില്‍ ഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ജുന്‍ ദുമ്രി ഗ്രാമത്തിലാണ് സംഭവം. മാധുരി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേരെന്ന് പൊലീസ് അറിയിച്ചു. 36 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തെരുവുനായ ആക്രമണമാണെന്ന് നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. എട്ടാഴ്ചയ്ക്കകം തെരുവുനായക്ക്ളെ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ക്രൂരമായ ഈ സംഭവം നടക്കുന്നത്.
Next Story