- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാഭാവികമായും ആ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഞാന്‍; ഉടന്‍ ജോലിയിലേക്ക് മടങ്ങിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ശര്‍മ്മ
ന്യൂഡല്‍ഹി: പൊതുപരിപാടിക്കിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ആക്രമണം തനിക്കുനേര്‍ക്ക് മാത്രമായിരുന്നില്ലെന്നും ഡല്‍ഹിയെ സേവിക്കാനും പൊതുനന്മയ്ക്കും വേണ്ടിയുള്ള തന്റെ ദൃഢനിശ്ചയത്തിനു നേര്‍ക്കുകൂടിയുള്ള ഭീരുത്വം നിറഞ്ഞ ശ്രമമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. സാമൂഹികമാധ്യമായ എക്സിലൂടെ ആയിരുന്നു അവരുടെ പ്രതികരണം. സുഖംപ്രാപിച്ച് വരുന്നതായും ഉടന്‍ ജോലിയിലേക്ക് മടങ്ങിവരുമെന്നും രേഖ കൂട്ടിച്ചേര്‍ത്തു.
സ്വാഭാവികമായും ആ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഞാന്‍. എന്നാല്‍, ഇപ്പോള്‍ മുന്‍പത്തേക്കാള്‍ സുഖം തോന്നുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് പൊതുജനങ്ങളെ സേവിക്കാനുള്ള എന്റെ ആത്മവീര്യത്തെയും ദൃഢനിശ്ചയത്തെയും ഒരിക്കലും തകര്‍ക്കാന്‍ കഴിയില്ല. എന്നത്തേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജത്തോടും സമര്‍പ്പണത്തോടും കൂടി ഞാന്‍ ഇനി നിങ്ങള്‍ക്കിടയിലുണ്ടാകും. 'ജന്‍ സുന്‍വായി'യും, പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലും മുന്‍പത്തെപ്പോലെ തന്നെ അതേ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. നിങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി, അവര്‍ എക്സില്‍ കുറിച്ചു.