- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കാലമാണ്; ബാങ്ക് ഇടപാടുകള്‍ വൈകരുത്; സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര ദിവസം
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഓണം പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍ പ്രാദേശിക ആഘോഷങ്ങള്‍ അടിസ്ഥാനമാക്കിയാകും.
ഓണത്തിന് സെപ്റ്റംബര്‍ നാലിനും അഞ്ചിനുമാണ് കേരളത്തില്‍ ബാങ്ക് അവധി. ആദ്യ ശനിയായതിനാല്‍ ആറാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുകൂടാതെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയുമാണ് കേരളത്തില്‍ ബാങ്ക് അവധി.
ഈ ബാങ്ക് അവധി ദിവസങ്ങള്‍ പരിഗണിച്ച് ഇടപാടുകള്‍ ക്രമീകരിക്കാം. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനവും ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകള്‍ക്ക് ബാങ്കുകളുടെ വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കില്‍ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കില്‍ അവധി കലണ്ടര്‍ അനുസരിച്ച് ക്രമീകരിക്കണം.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ്
സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം
സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, തെലങ്കാന
സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍
സെപ്റ്റംബര്‍ 7- ഞായറാഴ്ച
സെപ്റ്റംബര്‍ 12- വെള്ളിയാഴ്ച- Eid-i-Milad-ul-Nabi - ജമ്മു കശ്മീര്‍
സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 14- ഞായറാഴ്ച
സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍
സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍
സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച
സെപ്റ്റംബര്‍ 28- ഞായറാഴ്ച
സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍
സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്