- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തി; ക്ലാസ് തുടങ്ങിയതും അധ്യാപകന് ബോധംകെട്ടുവീണു
ആസിഫാബാദ്: മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. തെലങ്കാനയിലെ ആസിഫാബാദിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജെ വിലാസ് എന്ന അദ്ധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് ബോധമില്ലാതെയാണ് ജെവിലാസ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് ക്ലാസ്മുറിക്കുള്ളില്‍ എത്തിയതും ബോധംകെട്ടുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തിനും പ്രോജക്ട് ഓഫീസറുടെ ഉത്തരവുകള്‍ക്കും ശേഷമാണ് നടപടികളിലേക്ക് കടന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.
Next Story