- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്തമഴയില്‍ ഭൂമിതാഴ്ന്നു; പൂഞ്ചില്‍ അന്‍പതിലേറെ കെട്ടിടങ്ങള്‍ക്ക് കേടുപാട്
കനത്തമഴയില്‍ ഭൂമിതാഴ്ന്നു; പൂഞ്ചില്‍ അന്‍പതിലേറെ കെട്ടിടങ്ങള്‍ക്ക് കേടുപാട്
മെന്ദാര്‍/ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കനത്തമഴയില്‍ ഭൂമിതാഴ്ന്ന് അന്‍പതിലേറെ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഭൂരിഭാഗവും വീടുകളാണ്. മൂന്ന് സ്‌കൂള്‍കെട്ടിടങ്ങള്‍, ഒരു പള്ളി, ഒരു ശ്മശാനം, ഗ്രാമത്തിലേക്കുള്ള റോഡ് എന്നിവയും തകര്‍ന്നു.
ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ പൂഞ്ച്, രജൗരി, കശ്മീര്‍ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജാവേദ് അഹമ്മദ് റാണ അറിയിച്ചു.
Next Story