- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ ക്വിക് ഫിക്സ് പശയൊഴിച്ചു; ഏഴു പേര് ചികിത്സയില്‍
പുല്‍ബാനി: ഒഡിഷയിലെ കന്തമാല്‍ ജില്ലയില്‍ എട്ടു ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കണ്ണില്‍ ഫെവിക്വീക് പശയൊഴിച്ച് പരിക്കേല്‍പിച്ചു. ഉറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ കണ്ണിലാണ് സഹപാഠികള്‍ പശയൊഴിച്ചത്. സലഗുഡയിലെ സേവാശ്രം സ്‌കൂള്‍ ഹോസ്റ്റലിന്റെ ഫിരിങ്കിയ ബ്ലോക്കിലായിരുന്നു സംഭവം. ഒരാളൊഴികെ ബാക്കി ഏഴുപേരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
കണ്‍പോളകള്‍ തമ്മിലൊട്ടിയതിനാല്‍ ഉടന്‍ ഡിസ്‌പെന്‍സറിയിലെത്തിക്കുകയും അവിടെനിന്ന് പുല്‍ബാനി ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫെവിക്വിക് പോലുള്ള ശക്തിയായ പശ കണ്ണില്‍ വീണാല്‍ കണ്ണിന് സാരമായ പരിക്കേല്‍ക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവം നടന്നയുടനായതിനാല്‍ കുട്ടികളുടെ കാഴ്ചയെ ബാധിച്ചില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ ജില്ല കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഹെഡ്മാസ്റ്റര്‍ മനോരഞ്ജന്‍ സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഹോസ്റ്റല്‍ വാര്‍ഡനെയും ജീവനക്കാരെയും പുറത്താക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പശകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതിനാല്‍ ഹോസ്റ്റലില്‍ നിരോധിച്ചിട്ടുള്ളതാണ്. ഹോസ്റ്റല്‍ സൂപ്രണ്ടിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.