- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാമില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; ആളുകള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി; ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം
ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്കന്‍ ബംഗാളിലും അയല്‍രാജ്യമായ ഭൂട്ടാനിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അസമിലെ ദിഖിയാജുലിക്ക് സമീപമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ പരിഭ്രാന്തരായ പ്രദേശവാസികള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി. ഇന്ന് വൈകിട്ട് 4.41നാണ് ഭൂചലനമുണ്ടായത്. സെപ്റ്റംബര്‍ രണ്ടിന് അസമിലെതന്നെ സോനിത്പുരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
Next Story