ഭൂവനേശ്വര്‍: സ്‌കൂളിലെ പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം കാല്‍ തൊട്ട് വണങ്ങിയില്ലെന്ന് ആരോപിച്ച് അധ്യാപിക കുട്ടികളെ മുളവടി കൊണ്ട് മര്‍ദിച്ചു. യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട 31 വിദ്യാര്‍ഥികളെയാണ് അധ്യാപിക മര്‍ദിച്ചത്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സുകന്തി കര്‍ എന്ന അധ്യാപിക വിദ്യാര്‍ഥികളെ മുള കൊണ്ടുള്ള വടി ഉപയോഗിച്ച് മര്‍ദിച്ചത്.

''രാവിലെ പ്രാര്‍ഥനയ്ക്കു ശേഷം വിദ്യാര്‍ഥികളെല്ലാം അവരവരുടെ ക്ലാസുകളിലേക്ക് പോയി. എന്നാല്‍ 6,7,8 ക്ലാസുകളിലെ ചില വിദ്യാര്‍ഥികളെ പ്രാര്‍ഥയ്ക്കു ശേഷം അധ്യാപികയുടെ കാല്‍ തൊട്ട് വണങ്ങിയില്ലെന്ന് ആരോപിച്ചു ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മുളവടി ഉപയോഗിച്ച് കുട്ടികളെ ക്രൂരമായി മര്‍ദിച്ചു.'', ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.