- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനം; 21 ഭാഷകളില്‍ ആലപിച്ച ഗാനം തയ്യാറാക്കി ഡല്‍ഹി സര്‍ക്കാര്‍
പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനം; 21 ഭാഷകളില്‍ ആലപിച്ച ഗാനം തയ്യാറാക്കി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന സമ്മാനം നല്‍കാന്‍ 21 ഭാഷകളില്‍ ഗാനം തയ്യാറാക്കി ഡല്‍ഹി സര്‍ക്കാര്‍. സെപ്റ്റംബര്‍ പതിനേഴിനാണ് പ്രധാന മന്ത്രിയുടെ എഴുപത്തിയഞ്ചാം ജന്മദിനം. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സാമൂഹികമാധ്യമമായ എക്സിലാണ് രേഖ ഗുപ്ത ഗാനം പങ്കു വെച്ചത്.
'നമോ പ്രഗതി ദില്ലി - ബാല്‍ സ്വര്‍ സെ രാഷ്ട്ര സ്വര്‍ തക്' എന്ന് തുടങ്ങുന്ന ഗാനം തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. ഇരുപത്തിയൊന്ന് ഭാഷകളില്‍ വിദ്യാര്‍ഥികള്‍ ഈ ഗാനം ആലപിക്കും. 'വര്‍ഷങ്ങളായി പ്രധാനമന്ത്രി ഡല്‍ഹിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതൊക്കെയാണെങ്കിലും മുന്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ് ചെയ്തത്. ഇന്ന് ഞങ്ങളുടെ സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.' മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ച വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിക്കുകയും അവരുണ്ടാക്കിയ ആശംസാ കാര്‍ഡുകള്‍ ജന്മദിനമായ ബുധനാഴ്ച ലഭിക്കുന്ന രീതിയില്‍ അദ്ദേഹത്തിന് അയക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജന്മദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് 'സി.എം ശ്രീ', ' രാഷ്ട്ര നീതി', 'നീവ് ആന്‍ഡ് നിപുണ്‍' തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.