ഗൂഢല്ലൂര്‍: അരിമില്ലില്‍ ജോലിക്ക് പോവാന്‍ അനുവദിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കത്തിന് പിന്നാലെ ഭര്‍ത്താവിന്റെ മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. തമിഴ്‌നാട് കടലോറന്‍ കാട്ടുമന്നാര്‍ കോയിലിലുളള ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് സി കണ്ണന്‍ (41)നല്‍കിയ പരാതിയില്‍ ഭാര്യ ദിവ്യ ഭാരതി (30) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

കുഴല്‍ക്കിണര്‍ കുഴിക്കുന്ന യൂനിറ്റ് നടത്തുന്ന കണ്ണന്, ഭാര്യ സമീപത്തുളള അരിമില്ലില്‍ ജോലിക്ക് പോകുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും സ്ഥിരം വഴക്ക് നടക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ബുധനാഴ്ചയും പരസ്പരം വഴക്കിട്ടതിന് ശേഷം കണ്ണന്‍ കിടന്നുറങ്ങി. ഭക്ഷണം തയ്യാറാക്കന്‍ എണ്ണതിളപ്പിച്ചിരുന്ന ദിവ്യ കിടന്നുറങ്ങിയ കണ്ണന്റെ മുട്ടിന് താഴെക്ക് എണ്ണ കമിഴ്ത്തുകയായിരുന്നു.

വേദനകൊണ്ടുളള നിലവിളി കേട്ട് ഓടിവന്ന പരിസരവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 10 ശതമാനത്തോളം പൊള്ളേലേറ്റതായും ആരോഗ്യനില തൃപ്തികരമാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.