ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ച കശ്മീര്‍ സ്വദേശി പിടിയില്‍. മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്ത ജമ്മു കശ്മീര്‍ സ്വദേശി മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം.

ഓപ്പറേഷന്‍ മഹാദേവില്‍ സൈന്യം വധിച്ച, പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുടെ കൈവശമുണ്ടായിരുന്ന തോക്കുകളാണ് മുഹമ്മദ് കഠാരിയയിലേക്ക് എത്തിച്ചത്. ഭീകരരുടെ പക്കല്‍ എകെ-47, എം-9 അസോള്‍ട് റൈഫിളുകള്‍ അടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചത്.

ദൃശ്യങ്ങളില്‍ AK-47, M9 അസോള്‍ട്ട് റൈഫിളുകള്‍ ഉള്‍പ്പെടെ ഒന്നിലധികം തോക്കുകള്‍ ഉണ്ടായിരുന്നു. ഇവയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമാണ് മുഹമ്മദ് കതാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീര്‍ പോലീസിനെ സഹായിച്ചത്.