- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാങ്ചുക്കിനെ നിരുപാധികം വിട്ടയക്കണം, ലഡാക്കിനെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം
ന്യൂഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്ചുക്കിനെ അറസ്റ്റുചെയ്തതില്‍ സിപിഎം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. വാങ്ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തത് മോദിസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവവും ലഡാക്ക് ജനതയുടെ അഭിലാഷങ്ങളോട് അവര്‍ പുലര്‍ത്തുന്ന അവജ്ഞയും വെളിപ്പെടുത്തുന്നു.
ലഡാക്ക് ജനതയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിനു പകരം അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനാണ് മോദിസര്‍ക്കാരിന്റെ ശ്രമം. ഇത് ലഡാക്കുകാരുടെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നേരെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ലഡാക്കിലെ ഉള്‍പ്പടെ ജമ്മുകശ്മീരിലെ ജനങ്ങളെ കൂടുതല്‍ അന്യവല്‍ക്കരിക്കാന്‍ വഴിയൊരുക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍.
എല്ലാ കേസുകളും പിന്‍വലിച്ച് സോനം വാങ്ചുക്കിനെ നിരുപാധികം വിട്ടയക്കണം. ജനങ്ങള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസും പിന്‍വലിക്കണം. ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കണം. എല്ലാറ്റിനും ഉപരിയായി ലഡാക്കിനെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സിപിഐം ആവശ്യപ്പെട്ടു.