- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി; ഒഡിഷയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: അന്വേഷണം ആരംഭിച്ച് പോലിസ്
മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി
ഭുവനേശ്വര്‍: മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് റോഡരികിലെ കടത്തിണ്ണയില്‍ നിന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമുയര്‍ന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭദ്രകില്‍ ദേശീയപാത 16ന് സമീപം സ്ത്രീ കടത്തിണ്ണയില്‍ നില്‍ക്കുമ്പോള്‍ ഈ സമയം ഇവരുടെ സമീപത്തുകൂടി ഒരു ട്രക്ക് വേഗം കുറച്ച് കടന്നുപോകുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. അല്‍പസമയത്തിനുശേഷം ട്രക്ക് തിരിച്ചെത്തുകയും ഡ്രൈവര്‍ ഇറങ്ങി സ്ത്രീക്ക് സമീപം വരുകയും ചെയ്യുന്നുണ്ട്. ഭയം തോന്നിയ സ്ത്രീ തന്റെ സഞ്ചികളെടുത്ത് മറ്റൊരിടത്തേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും ട്രക്ക് ഡ്രൈവര്‍ ഓടിവന്ന് ഇവരെ ആക്രമിക്കുകയും പിന്നീട് സ്ത്രീയെ കൈകളിലെടുത്ത് കടന്നുകളയുന്നതുമാണ് ദൃശ്യത്തിലുള്ളത്.
തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീയെയും പ്രതിയെയും കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളും രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.