- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയ ശേഷം വ്യാജ അപകടം ചിത്രീകരിച്ചു; ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ 5.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തു: ആറു പേര് അറസ്റ്റില്‍
ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയ ആറംഗ സംഘം അറസ്റ്റിൽ
ബെംഗളൂരു: ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം അത് അപകട മരണമാണെന്ന് ചിത്രീകരിച്ച് 5.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ ആറ് പേര് അറസ്റ്റില്‍. കര്‍ണാടക ഹൊസപേട്ടയിലെ കൗള്‍പേട്ട് സ്വദേശിയായ ഗംഗാധറാണ് ദാരുണമായി കൊലപ്പെട്ടത്. ഗംഗാധറിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊല നടത്തിയത്. ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെയാണ് കൊലപാതകവും പണം തട്ടിപ്പും നടന്നത്.
ആറംഗ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് ഗംഗാധറിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വാടകയ്ക്കെടുത്ത ഒരു ഇരുചക്ര വാഹനത്തില്‍ മൃതദേഹം വച്ചതിനുശേഷം, അപകടമാണെന്ന് വരുത്തി തീര്‍ക്കാനായി ഇരുചക്രവാഹനത്തിലേക്ക് ഇവരുടെ കാര്‍ ഇടിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ സംഘം ഗംഗാധരന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്തു. പിന്നീട് വ്യാജ നോമിനി വിവരങ്ങള്‍ നല്കി 5.25 കോടി ഇന്‍ഷുറസ് തുക സംഘം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.