ഗുണ്ടൂര്‍: വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരന്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുര്‍ഗ റാവുവിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കീര്‍ത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ഗണേഷ് തന്റെ സ്വദേശത്ത് നിന്ന് ഗുണ്ടൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ റാവുവും രണ്ട് കൂട്ടാളികളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തുടരുകയും വഴിമധ്യേ വെച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദുര്‍ഗ റാവുവിനെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇവരുടെ വിവാഹത്തെ എതിര്‍ത്ത റാവുവാണ് ഗണേഷിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.