മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയില്‍ ബുധനാഴ്ച രാത്രി ചന്ദന കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ഹാസനിലെ ഒരു പ്രാദേശിക പത്രത്തിന്റെ റിപോര്‍ട്ടറെയും മറ്റൊരാളെയുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഹന്ദഗുളി സ്വദേശി എച്ച്.എസ്. മന്‍സൂര്‍, ഹാന്‍ഡ്പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡിലാണ് പ്രസ്സ് സ്റ്റിക്കര്‍ പതിച്ച ബൈക്കില്‍ കടത്തിയ എട്ട് ചന്ദനത്തടികള്‍ പിടിച്ചെടുത്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി.