ബെംഗളൂരു: പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമായ ചിറ്റാപൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിനു ഹൈക്കോടതി അനുമതി നല്‍കി. ചിറ്റാപൂരില്‍ ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ് വിധി . ഹര്‍ജിക്കാര്‍ മാര്‍ച്ചിന്റെ റൂട്ട് ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍മാര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും 24 ന് പരിഗണിക്കും നവംബര്‍ രണ്ടിനാണ് റൂട്ട് മാര്‍ച്ച് നിശ്ചയിച്ചിട്ടുള്ളത്.

ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമായ ചിറ്റാപൂരില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ആയിരുന്നു സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം നടത്താനിരുന്നത്. എന്നാല്‍ ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഇതിനു അനുമതി നിഷേധിച്ചിക്കുകയായിരുന്നു.

ഞായറാഴ്ച ചിറ്റാപൂരില്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാത്ത അധികാരികളുടെ നടപടി ചോദ്യം ചെയ്ത് ആര്‍.എസ്.എസ് കലബുറഗി കണ്‍വീനര്‍ അശോക് പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.തുടര്‍ന്നാണ് നവംബര്‍ 2 ന് പഥസഞ്ചലനം നടത്താന്‍ ഹൈക്കോടതിഅനുമതി നല്‍കിയത്.

ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജാഥയുടെ റൂട്ട് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 24 ന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റി. ജസ്റ്റിസ് എംജിഎസ് കമല്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.