ലഖ്നൗ: ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാവിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ 166 യാത്രികരാണുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വിമാനം വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇറക്കിയത്. സംഭവത്തെ കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും വാരണാസി പോലീസ് അറിയിച്ചു.