- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം; ആസിയാന്‍ രാജ്യങ്ങളോട് ഇന്ത്യ തോളോടു തോള് ചേര്‍ന്ന് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയില്‍ നടന്ന ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ തര്‍ക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുത്തു. നാളെ ആസിയാന്‍ ഉച്ചകോടിയിലും മോദി ഓണ്‍ലൈനായി സംസാരിക്കും.
മലേഷ്യയിലെ ക്വാലലംപുരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്ക് മോദി എത്തില്ലെന്ന് അറിയിച്ചെന്നും പകരം അദ്ദേഹം വെര്‍ച്വലായി പങ്കെടുക്കുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം നേരത്തെ അറിയിച്ചിരുന്നു. ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് മോദി നേരിട്ട് എത്താത്തതെന്നും ഇബ്രാഹിം പറഞ്ഞു. അദ്ദേഹം ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസ നേരുന്നിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആസിയാന്‍ ഉച്ചകോടിക്കായി മലേഷ്യയില്‍ എത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണ്ണമായി നിറുത്തുമെന്ന് ഇന്ത്യ ഉറപ്പു നല്കിയെന്ന് മലേഷ്യയിലേക്കുള്ള യാത്രാ മധ്യേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം താനാണ് നിറുത്തിയതെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.




