- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ട്രാന്‍സിറ്റ് ബസിന് തീപിടിച്ചു; മീറ്ററുകള്‍ മാത്രം അകലെ വിമാനം; ആളപായമില്ല; ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 3-ല്‍ ബസ് തീപിടിച്ച് കത്തി. എയര്‍ ഇന്ത്യയുടെ ട്രാന്‍സിറ്റ് ബസിനാണ് തീ പിടിച്ചത്. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ചാണ് തീപിടിത്തം. ബസ്സില്‍ യാത്രക്കാരില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ലുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘം മിനിറ്റുകള്‍ക്കുള്ളില്‍ തീ അണയച്ചു. സംഭവം നടക്കുമ്പോള്‍ ബസ് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ആര്‍ക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. ബസ് പൂര്‍ണ്ണമായും തീജ്വാലയില്‍ ആകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബസില്‍നിന്ന് തീ ഉയരുകയും പിന്നാലെ ആളിക്കത്തുകയുമായിരുന്നു. ഉടന്‍തന്നെ വിമാനത്താവളത്തില്‍ അഗ്‌നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും തീയണക്കുകയുംചെയ്തു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന 'എയര്‍ഇന്ത്യ സാറ്റ്സിന്' കീഴിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് ഡല്‍ഹി വിമാനത്താവള അധികൃതര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബസ് കത്തുന്നതിന്റെയും രക്ഷാപ്രവര്‍ത്തകര്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വൈദ്യുതി ലൈനില്‍ നിന്നാണ് ബസിന് തീപിടിച്ചത്.സംഭവസമയത്ത് ബസ് ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരോ ലഗേജുകളോ ബസില്‍ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ബസ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.




